
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുളത്തിൽ മുങ്ങിതാഴ്ന്ന യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ചെമ്പഴന്തി ഉദയഗിരി വായനശാലയ്ക്ക് സമീപം വാടകക്ക് താമസിക്കുന്ന എ അഖിൽ ആണ് മരിച്ചത്. 32 വയസായിരുന്നു. ശ്രീകാര്യം കരിമ്പുക്കോണം പുതുവൽ പുത്തൻ വീട്ടിൽ അശോക് കുമാറിൻ്റെ മകനാണ്.
ഈ മാസം ഒന്നാം തിയതിയാണ് സംഭവം നടന്നത്. സുഹൃത്തുക്കളുമായി വികാസ് നഗറിലുള്ള മഠത്തിൽ കുളത്തിൽ കുളിക്കവേ അഖിൽ മുങ്ങി താഴുകയായിരുന്നു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജിൽ എത്തിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.