Press Club Vartha

പൊലീസിനെ മണിക്കൂറോളം വട്ടം ചുറ്റിച്ച ‘ഏറു-പട-ക്കം’

കഴക്കൂട്ടം: മേനംകുളത്ത് മൊബൈൽ ടവറിന്റെ അടിയിൽ ഏറുപടക്കത്തിന്റെ മാതൃകയിൽ പേപ്പർ ചുരുട്ടി കെട്ടി വച്ചത് പൊലീസിനെ മണിക്കൂറോളം വട്ടം ചുറ്റിച്ചു. മേനംകുളം മരിയൻ എഡ്യുസിറ്റിയ്ക്ക് എതിർവശത്തെ മൊബൈൽ ടവറിന്റെ അടിയിലാണ് ഏറു പടക്കം പോലെ തോന്നിക്കുന്ന ചുവന്ന നൂല് കൊണ്ട് വരിഞ്ഞു കെട്ടു വസ്തുവാണ്  ഉച്ചയോടെ വഴിയാത്രകാർ കണ്ടത്

സംഭവം ഉടൻ തന്നെ കഴക്കൂട്ടം സ്റ്റേഷനിൽ അറിയിച്ചു എസ് എച്ച് ഒയും എസ് ഐയുമടങ്ങുന്ന പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി തുടർന്ന് ബോംബ് ഡിറ്റൻഷൻ സ്ക്വാഡിനേയും ഡോഗ് സ്ക്വാഡിനെയും വിവരമറിയിച്ചു. സ്നിഫർ ഡോഗ് മണത്തപ്പോൾ തന്നെ ഇതിൽ വെടിമരുന്ന് ഇല്ലെന്ന് മനസ്സിലായി

തുടർന്ന് ഇത് അഴിച്ചപ്പോഴാണ് സംഗതി സാരമുള്ളതല്ലെന്ന് മനസ്സിലായത് സമീപത്തെ വീട്ടിലെ കുട്ടികൾ കളിക്കാനായി പേപ്പർ ചുരുട്ടി നൂൽ ചുറ്റിയുണ്ടാക്കിയ പന്തായിരുന്നു അത്. ഒരു മണിക്കൂറിനകം അഭ്യൂഹം മാറി പോലീസിനും ആശ്വാസമായി

Share This Post
Exit mobile version