Press Club Vartha

കഠിനംകുളത്ത് സ്വർണ്ണ മാലയും ലോക്കറ്റും മോഷ്ടിച്ച പ്രതി പിടിയിൽ

കഠിനംകുളം: തിരുവനന്തപുരം കഠിനംകുളത്ത് സ്വർണ്ണ മാലയും ലോക്കറ്റും മോഷ്ടിച്ച പ്രതി പിടിയിൽ. നേമം കാരയ്ക്കമണ്ഡപം സ്വദേശി കറുപ്പായി എന്ന് വിളിക്കുന്ന സുധീറിനെ(47)യാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസമാണ് ഇയാൾ കഠിനംകുളം പുതുക്കുറിച്ചിയിലെ ഒരു വീട്ടിൽ പട്ടാപകൽ മോഷണം നടത്തിയത്. സ്നേഹലയം എന്ന വീടിന്റെ പിൻവാതിൽ പൊളിച്ചാണ് ഇയാൾ മോഷണം നടത്തിയത്. വീട്ടിൽ നിന്നും 2 സ്വർണ്ണ മാലയും സ്വർണ്ണ ലോക്കറ്റുകളും ഇയാൾ കവർന്നു. തുടർന്ന് പോലീസിനെ ഭയന്ന് ഇയാൾ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.

ആറ്റിങ്ങൽ ഡിവൈഎസ്‌പി മഞ്ജു ലാലിന്റെ മേൽനോട്ടത്തിൽ കഠിനംകുളം പോലീസ് ഇൻസ്പെക്ടർ വി സജു, സബ് ഇൻസ്പെക്ട‌ർ അനൂപ് SCPO മാരായ അനീഷ്, സുരേഷ് എന്നിവരെ അടങ്ങുന്ന സംഘമാണ് വെള്ളയാണിയിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് പിടിയിലായ സുധീർ.

Share This Post
Exit mobile version