Press Club Vartha

ഇന്‍റർപോൾ തിരയുന്ന അന്താരാഷ്ട്ര കുറ്റവാളി തിരുവനന്തപുരത്ത് പിടിയിൽ

തിരുവനന്തപുരം: ഇന്‍റർപോൾ തിരയുന്ന അന്താരാഷ്ട്ര കുറ്റവാളിയും ക്രിപ്റ്റോ കിങ്പിനുമായ ലിത്വാനിയൻ സ്വദേശി വർക്കല പോലീസ് പിടിയിലായി. അമേരിക്കയിലെ കള്ളപ്പണ കേസിൽ പ്രതിയായ ലിത്വാനിയ സ്വദേശി അലക്‌സേജ് ബെസിയോക്കോവ് (46) ആണ് ഇക്കഴിഞ്ഞ ദിവസം പിടിയിലായത്. ഇന്റർപോൾ റെഡ്‌കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള കുറ്റവാളിയാണിത്.

സിബിഐയും കേരള പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് വർക്കലയിൽ നിന്നും പ്രതിയെ പിടികൂടിയത്.പ്രതി ഇന്ത്യയിൽ നിന്ന് രക്ഷപ്പെടാൻ പദ്ധതിയിടുന്നതിനിടെയാണ് പിടിയിലാകുന്നത്. കുരയ്ക്കണ്ണിയിലെ ഒരു ഹോംസ്റ്റേയിൽ ആയിരുന്നു താമസം.

രാജ‍്യാന്തര ക്രിമിനൽ സംഘടനകൾക്ക് കള്ളപ്പണം വെളുപ്പിക്കുന്നതിനായി അവസരം ഒരുക്കി കൊടുത്തുവെന്നാണ് കേസ്. ഇയാൾ ലിത്വാനിയ സ്വദേശിയാണെങ്കിലും റഷ്യയിൽ സ്ഥിരതാമസക്കാരനാണ്.

 

Share This Post
Exit mobile version