
വയനാട്: വിദ്യാർഥികളിൽ നിന്ന് മിഠായി രൂപത്തിലുള്ള കഞ്ചാവ് പിടികൂടി. വയനാട് ബത്തേരിയിലാണ് സംഭവം. ബത്തേരിയിലെ അർബൻ കോ-ഓപ്പറേറ്റീവ് കോളേജ് വിദ്യർത്ഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പിടിച്ചെടുത്തത്. ഓൺലൈനിനിൽ നിന്നുമാണ് മിഠായി വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
മിഠായിയെ കുറിച്ച് അറിഞ്ഞത് സമൂഹമാധ്യമം വഴിയാണെന്നും ഓൺലൈൻ വഴി വാങ്ങി മുപ്പത് രൂപ തോതിൽ വിൽപ്പന നടത്തിയെന്നുമാണ് കണ്ടെത്തൽ. വിദ്യാർത്ഥികൾ കൂടി നിൽക്കുന്നത് കണ്ട് സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് കോളേജ് വിദ്യാർത്ഥിയിൽ നിന്ന് കഞ്ചാവ് അടങ്ങിയ മിഠായി പോലീസ് കണ്ടെടുത്തത്.
മാത്രമല്ല കഴിഞ്ഞ മൂന്ന് മാസമായി ഓൺലൈനിലൂടെ വാങ്ങിയ മിഠായി വിദ്യാർത്ഥി മറ്റ് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി. സംഭവത്തിൽ പൊലീസ് വിദ്യാർത്ഥിക്കെതിരെ കേസെടുത്തു.