Press Club Vartha

എആര്‍ റഹ്‌മാന്‍ ആശുപത്രിയില്‍

ഡൽഹി: പ്രശ്സ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ഇന്ന് രാവിലെ 7.30 ഓടെയാണ് റഹ്‌മാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആരോഗ്യനില തൃപ്തികരമാണ്. ഉച്ചയോടെ ആശുപത്രിയിൽ നിന്ന് മടങ്ങുമെന്നാണ് വിവരം. അപ്പോളോ ആശുപത്രിയിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘമാണ് എആര്‍ റഹ്‌മാനെ പരിശോധിക്കുന്നത്. ഇസിജി, എക്കോകാർഡിയോഗ്രാം ഉൾപ്പടെയുളള പരിശോധനകൾ നടത്തി.

Share This Post
Exit mobile version