Press Club Vartha

കാര്യവട്ടം ബിഎഡ് കോളേജ്: പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കാര്യവട്ടം ബിഎഡ് കോളേജില്‍ പുതുതായി പണികഴിപ്പിച്ച ബ്ലോക്കിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ 2022-2023 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.21 കോടി രൂപ വിനിയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇരുനിലകളിലായി ഏഴ് ക്ലാസ് മുറികളാണ് പുതിയ ബ്ലോക്കിൽ ഉള്ളത്.

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ വീര്‍പ്പുമുട്ടിയിരുന്ന കോളേജിന് മികച്ച സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടമാണ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് എംഎല്‍എ വ്യക്തമാക്കി. മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ കോളേജുകളും പൊതുവിദ്യാലയങ്ങളും മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറി. കോളേജില്‍ നിലവിലുള്ള ലബോറട്ടറി സൗകര്യങ്ങളിലുള്ള അപര്യാപ്തതകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.

കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ എല്‍. എസ് കവിത അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഷീജ വി. ടൈറ്റസ്, കൗണ്‍സിലര്‍മാരായ ചെമ്പഴന്തി ഉദയന്‍, സ്റ്റാന്‍ലി ഡിക്രൂസ്, എല്‍എന്‍സിപി പ്രിന്‍സിപ്പല്‍ ജി.കിഷോര്‍ എന്നിവര്‍ പങ്കെടുത്തു.

Share This Post
Exit mobile version