Press Club Vartha

66,000 തൊട്ട് സ്വർണവില

തിരുവനന്തപുരം: സർവകാല റെക്കോർഡിൽ സ്വർണ്ണ വില. സ്വര്‍ണവില പവന് 66000 എന്ന പുതിയ റെക്കോര്‍ഡിലെത്തി.ചൊവ്വാഴ്ച പവന് 320 രൂപ വർധിച്ച് ഒരു പവൻ സ്വർണ്ണത്തിനു 66000 രൂപയായി. അതേസമയം ഗ്രാമിന് 40 രൂപ കൂടി 8,250 രൂപയിലെത്തി.

മാര്‍ച്ച് മാസത്തില്‍ ഇത് രണ്ടാം തവണയാണ് സ്വര്‍ണവിലയില്‍ വലിയ ഉയര്‍ച്ച ഉണ്ടാകുന്നത്. ട്രംപിന്റെ നികുതി നയങ്ങളിലെ ആശങ്കയാണ് സ്വര്‍ണ വിലക്കയറ്റത്തിന് കാരണമാകുന്നത്. വരും ദിവസങ്ങളിലും സ്വർണവിലയിൽ ഉയർച്ചയുണ്ടായേക്കുമെന്നാണ് വിവരം.

Share This Post
Exit mobile version