Press Club Vartha

വർക്കലയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

വർക്കല: വർക്കലയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. വർക്കല ജനതാമുക്ക് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നുമാണ് മൂവരെയും പിടികൂടിയത്. വെള്ളറട സ്വദേശി പ്രവീൺ (33), വിഷ്ണു (33), ഷാഹുൽ ഹമീദ് (25) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

കാപ്പിൽ ബീച്ച് കേന്ദ്രീകരിച്ച് വിൽപ്പന നടത്താനായിരുന്നു പദ്ധതിയെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച പുലർച്ചയോടെ ഡാൻസാഫ് ടീമും അയിരൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

Share This Post
Exit mobile version