Press Club Vartha

16 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ്‌ ടീമിനെ തിരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: 16 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ്‌ ടീമിനെ ഞായറാഴ്ച (മാർച്ച് 30) രാവിലെ 8 മണിക്ക് ഗ്രീൻഫീൽഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ (Sports Hub) വച്ച് തിരഞ്ഞെടുക്കുന്നു. 2009 സെപ്റ്റംബർ ഒന്നിനോ അതിനുശേഷമോ തിരുവനന്തപുരം ജില്ലയിൽ ജനിച്ചവരോ, അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ തീയതിക്കു ശേഷം മറ്റു സ്ഥലങ്ങളില്‍ ജനിക്കുകയും കഴിഞ്ഞ ഒരുവര്‍ഷമെങ്കിലുമായി തിരുവനന്തപുരം ജില്ലയിലെ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുകയും ചെയ്യുന്നവരോ ആയ കളിക്കാരായിരിക്കണം അപേക്ഷകർ.

യോഗ്യതയുള്ള കളിക്കാർ കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ഓഫീസിൽ പ്രവർത്തിക്കുന്ന ജില്ല ക്രിക്കറ്റ്‌ അസോസിയേഷൻ ഓഫീസിൽ മാർച്ച് 28ന് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടേതാണ്.വിശദവിവരങ്ങൾക്ക് 9645342642, 9778193839 എന്നീ നമ്പരുകളിൽ ബന്ധപെടുക

Share This Post
Exit mobile version