Press Club Vartha

ആറ്റിപ്ര ഗവ. ഐ.ടി.ഐ യിൽ ലോക ജല ദിനാചരണം സംഘടിപ്പിച്ചു

തിരുവനന്തപുരം: ആറ്റിപ്ര ഗവ. ഐ.ടി.ഐ യിൽ പരിസ്ഥിതി – ജൈവ വൈവിദ്ധ്യ, ഉന്നതി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ലോക ജല ദിനാചരണം സംഘടിപ്പിച്ചു. പരിസ്ഥിതി – ജൈവ വൈവിദ്ധ്യ ക്ലബ് കോഡിനേറ്റർ കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സുഭാഷ്. സി. എസ് ഉദഘാടനം നിർവഹിച്ചു.

ട്രെയിനിംഗ് ഇൻസ്‌ട്രക്ടർ സോണി. എസ്. പിള്ള, സ്റ്റാഫ് സെക്രട്ടറി ഷിജി.എം. എസ് ജൈവ വൈവിദ്ധ്യ ക്ലബ്‌ സെക്രട്ടറി നിതാസുനിൽ, ട്രെയിനീസ് കൗൺസിൽ ചെയർമാൻ പ്രജിത്ത്. എ. പി, വൈസ് ചെയർപേഴ്സൺ അരുണിമ. എ എന്നിവർ സംസാരിച്ചു. ഉന്നതി ക്ലബ്‌ പ്രസിഡന്റ് അനുജ. എസ് ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജൈവ വൈവിദ്ധ്യ ക്ലബ്‌ പ്രസിഡന്റ് ആഷിക. എസ് സ്വാഗതവും പരിസ്ഥിതി ക്ലബ്‌ സെക്രട്ടറി അമൃത.എസ് നന്ദിയും പറഞ്ഞു. ജലം ജീവാമൃതം എന്ന ഡോക്യൂമെന്ററി പ്രദർശനം നടന്നു.

Share This Post
Exit mobile version