Press Club Vartha

ജഡ്ജിയുടെ വസതിയിൽ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്

ഡൽഹി: ഡൽഹിയിലെ ജഡ്ജിയുടെ വസതിയിൽ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. സംഭവത്തിൽ വിശദീകരണവുമായി ഡൽഹി ഫയർഫോഴ്സ് രംഗത്തെത്തി. ഇന്നലെ വാർത്ത പുറത്തുവന്നതിന് പിന്നാലെ വൻ വിവാദങ്ങൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തിൽ വിശദീകരണവുമായി ഫയർ ഫോഴ്സ് മേധാവി രംഗത്തെത്തിയത്.

ഹോളി ദിനത്തില്‍ ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍, 15 കോടി രൂപ കണ്ടെത്തിയെന്നായിരുന്നു ഇന്നലത്തെ വാർത്ത. എന്നാൽ തീ അണച്ച ശേഷം 15 മിനിറ്റിനുള്ളിൽ അവിടെ നിന്നും മടങ്ങിയെന്നും ഫയർഫോഴ്സ് മേധാവി വിശദീകരിച്ചു. അവിടെ നിന്ന് പണം കണ്ടെത്തിയിട്ടില്ലെന്നും സ്റ്റേഷനറി സാധനങ്ങൾക്കാണ് തീപിടിച്ചതെന്നും മേധാവി വ്യക്തമാക്കി.

Share This Post
Exit mobile version