Press Club Vartha

തിരുവനന്തപുരത്ത് പലസ്ഥലങ്ങളിൽ നിന്നായി ലഹരിവസ്‌തുക്കളുമായി യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരിവസ്‌തുക്കളുമായി യുവാവ് പിടിയിൽ. പാങ്ങപ്പാറ സ്വദേശി സിദ്ധാർത്ഥാണ് (27) അറസ്റ്റിലായത്. 500 ഗ്രാം ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ്, 24 ഗ്രാം MDMA, 90 LSD സ്റ്റാമ്പ്, എന്നിവയാണ് ഇയാളിൽ നിന്ന് പിടികൂടിയതെന്ന് എക്സൈസ് സ്പെഷ്യൽ സ്‌ക്വഡ് വ്യക്തമാക്കി.

ഇയാൾ മുൻപും സമാന കേസിൽ അറസ്റ്റിലായിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ഇന്നും ലഹരി വേട്ട നടന്നു. തിരുവനന്തപുരം വേട്ടമുക്ക് സ്വദേശി അജിനിൽ നിന്ന് 71 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു.

കൂടാതെ തിരുവനന്തപുരത്ത് എംഡിഎംഎ വിൽപ്പനയ്ക്കിടെ 23കാനും പിടിയിലായി. മലയിൻകീഴ്, അണപ്പാട് സ്വദേശിയായ അർജുനിൽ നിന്നും 44.5 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.

മാത്രമല്ല കഞ്ചാവ് കൈവശം സൂക്ഷിച്ച് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ നെടുമങ്ങാട് പൊലീസം അറസ്റ്റ് ചെയ്തു. നെടുമങ്ങാട് വാണ്ട മേക്കുംകര വീട്ടിൽസ്വദേശി ആർ.ബിപിൻ ( 21 )അയിരൂപ്പാറ സ്വദേശി ആഷിക് എന്ന് വിളിക്കുന്ന എസ്. ഹാഷിം (36) എന്നിവരാണ് പിടിയിലായത്. ഇവർ നെടുമങ്ങാട് മേഖലയിലാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.

Share This Post
Exit mobile version