Press Club Vartha

ജഡ്ജിയുടെ വസതിയിൽ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം; പ്രതികരണവുമായി ജസ്റ്റിസ് യശ്വന്ത് വർമ്മ

ഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി ജസ്റ്റിസ് യശ്വന്ത് വർമ്മ. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയാണെന്നും സുരക്ഷ ഉദ്യോഗസ്ഥർ അടക്കം ഉപയോഗിക്കുന്ന സ്റ്റോർ റൂമിലാണ് പണം കണ്ടെത്തിയതെന്നുമാണ് അദ്ദേഹം പറയുന്നത്.

സംഭവം നടന്ന സമയം താൻ വസതിയിൽ ഉണ്ടായിരുന്നില്ല. മാത്രമല്ല ആർക്കും ഉപയോഗിക്കാനാകുന്ന സ്റ്റോർ റൂമിലാണ് തീപ്പിടുത്തം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംഭവത്തിൽ സുപ്രീംകോടതി അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു.

ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തുവിട്ടത്. കത്തിയ നോട്ട് കെട്ടുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇതോടൊപ്പമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

Share This Post
Exit mobile version