Press Club Vartha

ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസ്; പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി

കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി.  8 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
തലശേരി ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പതിനൊന്നാം പ്രതി പ്രദീപിന് 3 വർഷം തടവ് ശിക്ഷയും വിധിച്ചു. ടി.കെ. രജീഷ്, എൻ.വി. യോഗേഷ്, കെ. ഷംജിത്ത്, പി.എം മനോരാജ്, സജീവൻ , പ്രഭാകരൻ, കെ.വി. പദ്മനാഭൻ, എം. രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. രണ്ട് മുതൽ 9 വരെയുള്ള പ്രതികൾക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി 12 സിപിഎം പ്രവർത്തകരെയാണ് അറസ്റ്റു ചെയ്തിരുന്നത്. ഇതിൽ രണ്ടു പേർ മരിച്ചിരുന്നു. 2005 ഓഗസ്റ്റിലാണ് കൊലപാതകം നടക്കുന്നത്. പാർ‌ട്ടി വിട്ട് ബിജെപിയിൽ ചേർന്നതിലെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് കുറ്റപത്രം.
Share This Post
Exit mobile version