Press Club Vartha

വഖഫ് ബില്ല്; സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലിം ലീഗ്

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലിം ലീഗ്. ഇതിനായി ദേശിയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെയും മുസ്ലിം ലീഗ് എം പിമാരെയും ചുമതലപ്പെടുത്തി. ബില്ലിലെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് ദേശിയ നേതൃ യോഗത്തിൽ തീരുമാനം ആയത്.

ഏപ്രിൽ 16 ന് ഇതിന്റെ ഭാഗമായി കോഴിക്കോട് മഹാ റാലി സംഘടിപ്പിക്കാനും തീരുമാനമായി. ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനായി. മത സ്വാതന്ത്ര്യത്തിന്റെ നഗ്ന ലംഘനമാണ് ബില്ലിലൂടെ നടപ്പാക്കുന്നതെന്ന് ദേശിയ നേതൃ യോഗം വിലയിരുത്തി.

 

Share This Post
Exit mobile version