Press Club Vartha

ആറ്റിങ്ങൽ ജ്യോതിസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫ്ളുവൻസ്

ആ​റ്റിങ്ങൽ: ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകളുടെ ആഭിമുഖ്യത്തിൽ ആ​റ്റിങ്ങൽ ജ്യോതിസ് സെൻട്രൽ സ്‌കൂളിൽ നടന്ന ദ്വിദിന ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫ്ളുവൻസ്’ കേരള ട്രാൻസ്‌പോർട്ട് കമ്മീഷണർ സി.എച്ച്. നാഗരാജു  ഉദ്ഘാടനം ചെയ്തു.

ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് ചെയർമാൻ എസ്. ജ്യോതിസ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽമാരായ സലിത എൽ, കവിത ആർ.എൽ, സ്‌കൂൾ ഡയറക്ടർ സന്തോഷ് വി, കേരള ക്രിക്ക​റ്റ് അസോസിയേഷൻ പെർഫോമൻസ് അനലിസ്​റ്റ് വിനയ് ശ്രീനിവാസൻ, ക്വിസ്​റ്റ് ഗ്ലോബൽ എ.ഐ. ഡയറക്ടർ സിന്ധു രാമചന്ദ്രൻ, തമിഴ്നാട് യൂണിവേഴ്സി​റ്റി അസോസിയേ​റ്റ് പ്രൊഫസർ ഡോ. ജി. നല്ലവൻ, ബയോസ്​റ്റാ​റ്റ്സ് പ്രോഗ്രാമിംഗ് ഡയറക്ടർ ലിംന സലിം, സ്‌പോർട്സ് അതോറി​റ്റി ഓഫ് ഇന്ത്യ എൽ.എൻ.സി.പി.ഇ. അസിസ്​റ്റന്റ് പ്രൊഫസർ ഡോ.സഞ്ജയ് കുമാർ പ്രജാപതി എന്നിവർ സംസാരിച്ചു.

വിദ്യാഭ്യാസം ,സിനിമ, ആരോഗ്യം, സംഗീതം, തൊഴിൽ, റോബോട്ടിക്സ്, സ്‌പോർട്സ്, ട്രാൻസ്‌പോട്ടേഷൻ തുടങ്ങിയ വിവിധ വിഷയങ്ങളിൽ എ.ഐ.യുടെ സാധ്യതകളെക്കുറിച്ചുള്ള ഡിബേ​റ്റുകളിൽ ഡോ. അച്യുത് ശങ്കർ, ഉണ്ണി ശങ്കർ, ഡോ. പ്രവീൺ ജി.എൽ, അഡ്വ. ജിയാസ് ജമാൽ, വിവേക് കൃഷ്ണൻ, എൻ. വിനയകുമാരൻ നായർ, രാജശേഖരൻ.എ.എച്ച്, ഡോ. അഷറഫ്, ജിതിൻലാൽ, ആൻഡ്റൂ ഡറസ്, അനൂപ് ജി. പ്രസാദ് എന്നിവർ പങ്കെടുത്തു.

 

Share This Post
Exit mobile version