
തിരുവനന്തപുരം: 23 വയസ്സിനു താഴെയുള്ള പുരുഷന്‍മാരുടെ ജില്ലാ ക്രിക്കറ്റ് ടിമിനെ ഈ മാസം 28ന് രാവിലെ 8 മണിക്ക് ഗ്രീൻഫീൽഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ (The Sports Hub) വച്ച് തിരഞ്ഞെടുക്കുന്നു. 01-09-2002 നോ അതിനുശേഷമോ തിരുവനന്തപുരം ജില്ലയിൽ ജനിച്ചവരോ, അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ തീയതിയിലോ അതിനുശേഷമോ മറ്റു സ്ഥലങ്ങളില്‍ ജനിക്കുകയും കഴിഞ്ഞ ഒരുവര്‍ഷക്കാലമെങ്കിലുമായി തിരുവനന്തപുരം ജില്ലയിലെ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുകയോ സ്ഥിരജോലി ചെയ്യുന്നവരോ ആയ, തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത കളിക്കാര്‍ക്കു മാത്രമാണ് പങ്കെടുക്കുവാന്‍ യോഗ്യത.
യോഗ്യരായ കളിക്കാർ 2ഈ മാസം 26ന് വൈകുന്നേരം 6 മണിക്കു മുമ്പായി താഴെയുള്ള ലിങ്കില്‍ കയറി പേര് രജിസ്റ്റർ ചെയ്യെണ്ടതാണ്. ട്രയല്‍സില്‍ പങ്കെടുക്കുമ്പോള്‍ കളിക്കാര്‍ സ്വന്തം കിറ്റ് കൊണ്ടുവരെണ്ടതും ശരിയായ ക്രിക്കറ്റ് വേഷം ധരിക്കേണ്ടതുമാകുന്നു. വിശദവിവരങ്ങൾക്ക് 9645342642 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.
https://forms.gle/LkDs51o4WV8Lsjwr5