
വാഷിങ്ടൺ: അമെരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിൽ വെടിവയ്പ്പ്. 2 പേർ കൊല്ലപ്പെട്ടു. അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. പരുക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം. കുറ്റവാളിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതിയും മുൻ പൊലീസ് ഉദ‍്യോഗസ്ഥയുടെ മകനുമായ ഫീനിക്സ് ഇക്നറിനെയാണ് (20) പൊലീസ് കസ്റ്റഡിയിലെടുത്തത്. പിതാവിന്റെ പഴയ സർവീസ് റിവോൾവറുമായാണ് കാമ്പസിലെത്തി വെടിയുതിർത്തത്. സംഭവത്തെ തുടർന്ന് യൂണിവേഴ്സിറ്റി അടച്ചു.