
ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു. ജോലിക്ക് പോകുന്നതിനിടെ ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. കാറിലുണ്ടായിരുന്ന ഒരാളാണ് വിദ്യാർത്ഥിനിക്ക് നേരെ വെടിയുതിർത്തത്.
പഞ്ചാബ് സ്വദേശിനിയും ഹാമിൽടണിലെ മൊഹാക് കോളെജ് വിദ‍്യാർഥിനിയുമായ ഹർസിംറത് റൺധാവ (21) ആണ് മരിച്ചത്. കാറിൽ വന്ന രണ്ട് സംഘങ്ങൾ തമ്മിൽ വെടിവെയ്പ്പ് ഉണ്ടായപ്പോൾ യുവതിക്ക് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി കനേഡിയൻ പൊലീസ് അറിയിച്ചു.