Press Club Vartha

തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരൻ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരൻ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി. ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു.  തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ ജീവനക്കാരനെയാണ് ഓപ്പറേഷൻ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ സസ്‌പെൻഡ് ചെയ്തത്.
കഴിഞ്ഞ ആഴ്ചയായിരുന്നുസംഭവം നടന്നത്.  അനസ്തേഷ്യ ടെക്നീഷ്യൻ അരുണിനെയാണ് സസ്പെന്റ് ചെയ്തത്.  അരുൺ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനാണ്. ശസ്ത്രക്രിയയ്ക്കിടെ അരുൺ  മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നത് ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
 തുടർന്ന് അരുണിനെ ഇവർ ചോദ്യം ചെയ്തപ്പോൾ വീട്ടിലേക്ക് വീഡിയോ കോൾ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാര്യങ്ങൾ ബോധപ്പെടുകയും തുടർന്ന് ഇയാളെ സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.
Share This Post
Exit mobile version