Press Club Vartha

ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു വീണ് അപകടം; സംഘടകർക്കെതിരെ കേസ്

കൊച്ചി: കോതമംഗലത്ത് ഗാലറി തകർന്നു വീണുണ്ടായ അപകടത്തിൽ സംഘാടക സമിതിക്കെതിരെ പൊലീസ് കേസെടുത്തു. കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിനിടെയാണ് അപകടം സംഭവിച്ചത്. ഫുട്ബോൾ ടൂർണമെന്‍റിനായി കെട്ടിയ താത്കാലിക ഗാലറിയാണ് ഞായറാഴ്ച രാത്രി ഒരുവശത്തേക്കു മറിഞ്ഞ് വീണത്.

നിരവധി പേര്‍ക്ക് അപകടത്തിൽ പരുക്കേറ്റു. നാലായിരത്തോളം പേര്‍ ടൂര്‍ണമെന്റ് കാണാന്‍ എത്തിയിരുന്നു. മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഉദ്ഘാടന ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. അപകടം നടന്ന സ്ഥലത്ത് പോത്താനിക്കാട് പോലീസ് പരിശോധന നടത്തുകയാണ്. വ്യക്തിഗത സുരക്ഷ അല്ലെങ്കിൽ ജീവൻ അപകടപ്പെടുത്തുന്നത്തിന് എതിരെയുള്ള വകുപ്പുകൾ പ്രകാരമാണ് സംഘാടക സമിതിക്ക് നേരെ കേസെടുത്തിരിക്കുന്നത്.

Share This Post
Exit mobile version