Press Club Vartha

ഷൈൻ ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്യുന്നത് വൈകും

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്യുന്നത് വൈകും. ലഹരി കേസിൽ ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ലെന്ന് പോലീസ് അറിയിച്ചു. രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകാനായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ഹാജരാകേണ്ടതില്ലെന്നാണ് നിർദേശം.

സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം സംഘം യോഗം ചേരും. യോഗത്തിന് ശേഷമായിരിക്കും ഷൈനെ എപ്പോൾ ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.നിലവിലെ മൊഴി വിശദമായി പരിശോധിച്ച ശേഷം ഷൈനിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

Share This Post
Exit mobile version