Press Club Vartha

കശ്മീർ ഭീകരാക്രമണം; സൗദി സന്ദർശനം വെട്ടി ചുരുക്കി പ്രധാനമന്ത്രി നാട്ടിലേക്ക്

Modi

New Delhi, Jul 23 (ANI): Prime Minister Narendra Modi speaks on the Union Budget 2024, in New Delhi on Tuesday. (ANI Photo)

കശ്മീരിലെ പെഹൽഗാമിൽ ഉണ്ടായ ഭീകരമാണത്തിന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ മടങ്ങും. ബുധനാഴ്ച രാവിലെ പ്രധാനമന്ത്രി രാജ്യത്ത് എത്തുമെന്ന് ദേശിയ വാർത്ത ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്തു.

https://x.com/PTI_News/status/1914735920844300542

ചൊവ്വാഴ്ച രാവിലെ സൗദിയിൽ എത്തിയ അദ്ദേഹം നാളെ രാത്രിയായിരുന്നു മടങ്ങേണ്ടി ഇരുന്നത്. ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു.

https://x.com/narendramodi/status/1914665856799302066

ജമ്മു കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണം ശക്തമായി അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കുള്ള അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ സുഖം പ്രാപിക്കട്ടെ എന്നുപ്രാർത്ഥിക്കുന്നു. എല്ലാ സഹായവും നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

Share This Post
Exit mobile version