
ന്യൂ ഡൽഹി: പാകിസ്ഥാൻ ആക്രമിച്ചാൽ ഇന്ത്യ വൻ വിലകൊടുക്കേണ്ടി വരുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. പാക് നഗരങ്ങളിൽ ഇന്ത്യ ആക്രമണം നടത്താൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചു എന്നും അങ്ങനെ ഉണ്ടായാൽ മറുപടി പറയിപ്പിക്കും എന്നും ഖ്വാജ മുഹമ്മദ് പ്രതികരിച്ചു. കാശ്മീർ ഭീകര ആക്രമണത്തിൽ പാകിസ്ഥാന് പങ്കില്ല എന്നും പാകിസ്താനെ പഴിചാരുകയാണെന്നും ഖ്വാജ മുഹമ്മദ് പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാന് നയതന്ത്ര തിരിച്ചടി നൽകിയിരുന്നു. ഇതിനു പിന്നാലെ പാകിസ്ഥാനും നടപടികൾ കടുപ്പിച്ചിട്ടുണ്ട്. അതിർത്തിയിൽ സേനാവിന്യാസം ശക്തമാക്കിയ പാകിസ്ഥാൻ നടപടിയെ വൻ വ്യോമാഭ്യാസം നടത്തിയാണ് ഇന്ത്യൻ സൈന്യം നേരിട്ടിത്.