Press Club Vartha

പഹൽഗാം ആക്രമണം നടത്തിയ ലഷ്‌കര്‍ ഭീകരന്മാരുടെ കശ്മീരിലെ വീടുകള്‍ തകര്‍ത്തു

ശ്രീന​ഗർ: പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ ലഷ്‌കര്‍ ഭീകരന്മാരുടെ കശ്മീരിലെ വീടുകള്‍ തകര്‍ത്തു. രണ്ടു തീവ്രവാദികളുടെ വീടുകളാണ് ജമ്മുകശ്മീർ ഭരണകൂടം തകർത്തത്. സ്ഫോടകവസ്തു ഉപയോഗിച്ചാണ് രണ്ട് വീടുകളും തകർത്തത്.

ഭീകരൻ ആദിൽ ഹുസൈൻ തോകാറിന്‍റെയും ആസിഫ് ഷെയ്ഖിന്‍റെയും വീടുകളാണ് തകർത്തത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. ത്രാൽ ,ബീജ് ബെഹാര എന്നിവിടങ്ങളിലെ വീടുകളാണ് തകർത്തത്. സുരക്ഷാ സേനയുടെ സഹായത്തോടെ പ്രാദേശിക ഭരണകൂടമാണ് വീടുകൾ തകർത്തത്.

അതേസമയം പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ടുപേർ പാകിസ്താനിൽ നിന്നുള്ള
ഭീകരരാണെന്ന് ജമ്മു കാശ്മീർ പൊലീസ് സ്ഥിതീകരിച്ചു. ഇരുവർക്കും ഒപ്പം കശ്മീർ സ്വദേശിയായ ആദിൽ ഹുസൈൻ തോക്കറും ഭീകര ആക്രമണത്തിൽ പങ്കെടുത്തതായി ജമ്മു കശ്മീർ പൊലീസ് കണ്ടെത്തി.

Share This Post
Exit mobile version