Press Club Vartha

ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഷൂട്ടിം​ഗ് പരിശീലകനായ ദ്രോണാചാര്യ പ്രൊഫ സണ്ണി തോമസ് അന്തരിച്ചു. 85 വയസായിരുന്നു. കോട്ടയം ഉഴവൂരിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
ഒളിമ്പിക്സ് മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു. റൈഫിൾ ഓപ്പൺ സൈറ്റ് ഇവന്റിൽ കേരളത്തിൽ നിന്നുള്ള മുൻ ഇന്ത്യൻ ദേശീയ ഷൂട്ടിംഗ് ചാമ്പ്യനാണ് സണ്ണി തോമസ്.1993 മുതൽ 2012 വരെ 19 വർഷം ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ പരിശീലകനായിരുന്നു. വിവിധ ഒളിംപിക്‌സ് മത്സരങ്ങളിൽ ഇന്ത്യ ഷൂട്ടിങ്ങിൽ സ്വർണം, വെള്ളി മെഡലുകൾ സ്വന്തമാക്കിയിരുന്നത് ഇദ്ദേഹത്തിന്‍റെ പരിശീലക കാലയളവിലാണ്.
Share This Post
Exit mobile version