Press Club Vartha

“സ്റ്റാർസ് ഇൻ ദി ഡാർക്ക്നസിന്റെ കേരളത്തിലെ ആദ്യ സ്ക്രീനിംഗ് തിരുവനന്തപുരം നിള തീയേറ്ററിൽ നടന്നു

തിരുവനന്തപുരം: ഇടത്തൊടി ഫിലിംസിൻ്റെ ബാനറിൽ ഇടത്തൊടി കെ ഭാസ്ക്കരൻ നിർമ്മിച്ച്, ലിൻസാ മീഡിയയുടെ സഹകരണത്തോടെ ലിനി സ്റ്റാൻലി രചനയും സംഭാഷണവും സംവിധാനവും നിർവ്വഹിച്ച 22 മിനിറ്റ് ദൈർഘ്യ ഷോർട്ട് മൂവി “സ്റ്റാർസ് ഇൻ ദി ഡാർക്ക്നസ്സ്” (Stars in the darkness)ൻ്റെ കേരളത്തിലെ ആദ്യ സ്ക്രീനിംഗ് തിരുവനന്തപുരം നിള തീയേറ്ററിൽ നടന്നു. ബഹ്‌റൈനിലും തിരുവനന്തപുരത്തു മാണ് ഇതിന്റെ ചിത്രീകരണം നടന്നത്.

എഐ, ത്രീഡി അനിമേഷൻ ടെക്നോളജി സംയോജിപ്പിച്ച് അവതരിപ്പിച്ച ആദ്യ മലയാളം ഷോർട്ട് മൂവി യാണിത്. AI-3D കൈകാര്യം ചെയ്തിരിക്കുന്നത് അരുണും വിപിനുമാണ്(മായൻസ്, തിരുവനന്തപുരം)

തീർത്തും വൈകാരിക മുഹൂർത്തങ്ങളാൽ സമ്പന്നമായ സിനിമ, ഗർഭച്ഛിദ്രത്തിൻ്റെ പരിണിത ഫലങ്ങളും അതിൻമേലുള്ള ബോധവത്കരണവുമാണ് ലക്ഷ്യമിടുന്നത്. വിനോദ് നാരായണൻ, സമിത മാക്സോ, ആരോൺ സ്റ്റാൻലി, മീനാക്ഷി ഉദയൻ, ഡോ.രാജിമോൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ഛായാഗ്രഹണം, എഡിറ്റിംഗ് – ജേക്കബ്ബ് ക്രിയേറ്റീവ് ബീസ്, പശ്ചാത്തല സംഗീതം -രാജീവ് ശിവ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – സ്റ്റാൻലി തോമസ്, വിനോദ് ആറ്റിങ്ങൽ, പിആർഓ – അജയ് തുണ്ടത്തിൽ

Share This Post
Exit mobile version