Press Club Vartha

ആനമലൈ ട്രക്കിങ്ങിനിടെ മലയാളി ഡോക്ടര്‍ മരിച്ചു; മരിച്ചത് തിരുവനന്തപുരം സ്വദേശി

ചെന്നൈ: തമിഴ്നാട്ടിൽ ട്രക്കിം​ഗ് നടത്തുന്നതിനിടെ മലയാളി ഡോക്ടറിന് ദാരുണാന്ത്യം. തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജ്സൽ എ.സെയിൻ (26) ആണ് മരിച്ചത്. കുഴഞ്ഞ് വീണാണ് മരണം സംഭവിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ ആയിരുന്നു മരണം.

ആനമലൈ കടുവ സങ്കേതത്തിലെ ടോപ് സ്ലിപ്പില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. വനം വകുപ്പിന്റെ ആംബുലൻസിൽ അടുത്തുള്ള പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ആനമലൈ പൊലീസ് കേസെടുത്തു.

Share This Post
Exit mobile version