
തിരുവനന്തപുരം: അറസ്റ്റിലായ മറുനാടൻ പത്രാധിപർ ഷാജൻ സ്കറിയക്ക് മണിക്കൂറുകൾക്കുള്ളിൽ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മാഹി സ്വദേശിനി നൽകിയ അപകീർത്തി കേസിലാണ് ഷാജന് കോടതി ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് തിരുവനന്തപുരം സൈബർ സെൽ പോലീസ് തിരുവനന്തപുരത്തെ കുടപ്പനകുന്നിലെ വീട്ടിൽ നിന്നും ഷാജനെ അറസ്റ്റ് ചെയ്തത്.
തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഷാജൻ സ്കറിയക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.