Press Club Vartha

ഓപ്പറേഷൻ സിന്ദൂർ: നമ്മുടെ യഥാർത്ഥ നായകന്മാർക്ക് സല്യൂട്ടെന്ന് നടൻ മമ്മൂട്ടി

തിരുവനന്തപുരം: ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻ മമ്മൂട്ടി രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യം ആവശ്യപ്പെടുമ്പോൾ ഇന്ത്യൻ സൈന്യം പ്രതികരിക്കുമെന്നും ഓപ്പറേഷൻ സിന്ദൂർ അത് വീണ്ടും തെളിയിച്ചിരിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

ജീവൻ രക്ഷിച്ചതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. രാജ്യത്തിന് അഭിമാനമെന്നും അദ്ദേഹം കുറിച്ചു. ‍‍ഇന്ന് പുലർച്ചെ ആയിരുന്നു പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താൻ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചത്.

കുറിപ്പിന്റെ പൂർണ്ണ രൂപം;

‘നമ്മുടെ യഥാർത്ഥ നായകന്മാർക്ക് സല്യൂട്ട്! രാഷ്ട്രം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകുമെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ വീണ്ടും തെളിയിച്ചു. ജീവൻ രക്ഷിച്ചതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. രാജ്യത്തിന് അഭിമാനം. ജയ് ഹിന്ദ്’,

Share This Post
Exit mobile version