Press Club Vartha

ലാഹോറില്‍ തുടര്‍ സ്‌ഫോടനങ്ങള്‍; വിമാനത്താവളത്തിന് സമീപം അടക്കം ആക്രമണം

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ലാഹോറില്‍ തുടർ സ്‌ഫോടനങ്ങളുണ്ടായതായി റിപ്പോര്‍ട്ട്. വാള്‍ട്ടണ്‍ എയര്‍ഫീല്‍ഡിന് സമീപം പൊട്ടിത്തെറിയുണ്ടായെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യ സ്ഫോടനത്തിന് പിന്നാലെ സൈറൺ ശബ്ദം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തുടർ സ്ഫോടനങ്ങൾ ഉണ്ടായത്. മൂന്ന് സ്ഫോടനങ്ങൾ ഉണ്ടായതായിട്ടാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് ഇന്ന് ലാഹോറിൽ സ്ഫോടനമുണ്ടായതായി റിപ്പോ‍ർട്ട് വന്നത്. ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്നും ഡ്രോണ്‍ വെടിവച്ചിട്ടെന്നും പാക് പൊലീസ് അവകാശപ്പെട്ടു. സൈറൺ മുഴങ്ങിയതോടെ ആളുകൾ ഭയചകിതരായി വീട് വിട്ടിറങ്ങുകയും തുടർന്ന് സ്ഫോടനത്തിന്റെ ശബ്ദം കേൾക്കുകയുമായിരുന്നു.

പോഷ് ബിസിനസ് പ്രദേശവും ആർമി കൻ്റോൺമെൻ്റും സ്ഫോടനങ്ങളുണ്ടായതിന്റെ തൊട്ടടുത്താണ്. വിമാനത്താവളത്തിന് സമീപത്തുനിന്നും ഉഗ്രസ്‌ഫോടനം കേട്ടെന്നും പുക ഉയരുന്നത് കണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു.

എന്നാൽ സ്‌ഫോടനങ്ങൾ നടന്നതിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല. സ്ഫോടനത്തിന്‍റെ ആളപായോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Share This Post
Exit mobile version