Press Club Vartha

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍; കൊടും ഭീകരൻ സജ്ജാദ് ​ഗുൽ കേരളത്തിലും പഠിച്ചു

ഡൽഹി: ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഭീകരസംഘടനയായ ദ റസിഡന്റ് ഫ്രണ്ടിന്റെ മേധാവി ഷെയ്ഖ് സജ്ജാദ് ഗുല്‍ കേരളത്തിലും പഠിച്ചതായി റിപ്പോര്‍ട്ട്. ശ്രീനഗറില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇയാള്‍ ബാംഗ്ലൂരില്‍ നിന്ന് എംബിഎയും പൂര്‍ത്തിയാക്കി. തുടർന്ന് ഇയാൾ കേരളത്തിൽ പഠിക്കാനായി എത്തി. ലാബ് ടെക്നീഷ്യൻ കോഴ്‌സ് പഠിച്ചു. അതിനു ശേഷം ഇയാൾ കാശ്മീരിലേക്ക് മടങ്ങുകയായിരുന്നു.
കാശ്മീരിലെത്തിയ ഇയാൾ അവിടെ തന്നെ ഒരു ലാബ് ആരംഭിച്ചിരുന്നു. ഇതിന്റെ മറവിലായിരുന്നു ഭീവാദപ്രവർത്തനങ്ങൾ നടത്തിയിരുന്നത്. കശ്മീരിലെ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) പ്രോക്സിയായ ദി റെസിസ്റ്റൻസ് ഫ്രണ്ടിൽ (ടിആർഎഫ്) ചേരുന്നതിന് മുമ്പാണ് ഇയാൾ കേരളത്തിലും കർണാടകയിലും എത്തിയത്.
പാക് ചാര സംഘടനയായ ഐഎസ്‌ഐ ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് ഇന്ത്യയ്ക്കുള്ളില്‍ നിന്ന് തന്നെ ആക്രമണങ്ങള്‍ നടത്താന്‍ പരിശീലനം നല്‍കിയ ഭീകരനാണ് ഷെയ്ഖ് സജ്ജാദ് ഗുള്‍.പഹല്‍ഗാം ആക്രമണത്തിന് പുറമേ 2020 മുതല്‍ 2024 വരെ കശ്മീരില്‍ നടന്ന വിവിധ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ക്ക് പങ്കുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. 2022ല്‍ എന്‍ഐഎ ഭീകരനായി പ്രഖ്യാപിച്ച ഭീകരനാണ് ഷെയ്ക് സജ്ജാദ്. ഇയാളുടെ തലയ്ക്ക് 10ലക്ഷം രൂപ വിലയിട്ടിട്ടുണ്ട്.
Share This Post
Exit mobile version