Press Club Vartha

അതിർത്തിയിലെ സാഹചര്യങ്ങൾ രാജ്യത്തോട് വിശദീകരിച്ച് സേന

ഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രതിരോധമന്ത്രാലയവും വിദേശകാര്യമന്ത്രാലയവും സംയുക്തമായി വാർത്താസമ്മേളനം നടത്തി. വാർത്താസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിർസി, ഉന്നത സൈനിക ഉദ്യോഗസ്ഥയായ വിങ് കമാന്‍ഡര്‍ വ്യോമിക സിങും ഉണ്ടായിരുന്നു.
പല ആയുധങ്ങൾ ഉപയോഗിച്ച് തുടർച്ചയായി പാകിസ്ഥാൻ ആക്രമണങ്ങൾ നടത്തിയെന്ന് സോഫിയ ഖുറേഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാക് സൈനിക താവളങ്ങൾക്കു നേരെ ഇന്ത്യ തിരിച്ചടിച്ചു. എന്നാൽ  തുടർച്ചയായി ഇവർ നുണകൾ പ്രചരിപ്പിക്കുകയാണ്. ഇന്ത്യയുടെ ബ്രഹ്മോസ് സംവിധാനം തകർത്തു എന്ന് വ്യാചപ്രചരണം നടത്തി. മാത്രമല്ല അന്താരാഷ്ട്ര വ്യോപാത പാക്കിസ്ഥാന്‍ ദുരുപയോഗം ചെയ്തു. യുകാബ്, ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ എന്നിവ ഉപയോഗിച്ചാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്.
ജനവാസമേഖലകളിൽ തുടർച്ചയായി പാകിസ്ഥാൻ ആക്രമണം നടത്തി. ലാഹോറിൽ നിന്ന് പറന്നുയർന്ന സിവിലിയൻ വിമാനങ്ങളുടെ മറ പിടിച്ചാണ് ഇത്തരം ആക്രമണം പാകിസ്ഥാൻ നടത്തിയതെന്നും സോഫിയ ഖുറേഷി പറ‍ഞ്ഞു. ഡ്രോണുകൾ മുതൽ വലിയ മിസൈലുകൾ വരെ ഉപയോഗിച്ചു. പാകിസ്ഥാൻ അതിർത്തിയിൽ വിന്യാസം കൂട്ടിയതായി കാണുന്നുണ്ട്. ടെറിറ്റോറിയൽ ആർമിയെ അടക്കം സജ്ജരാക്കി ഇന്ത്യ ജാഗ്രതയോടെ തുടരും.
 ഇന്ത്യയുടെ വ്യോമത്താവളങ്ങളിൽ നേരിയ കേടുപാടുകൾ, ചെറിയ പരിക്കുകൾ ഉണ്ടായിട്ടുണ്ട്. എല്ലാ ആക്രമണങ്ങളും ശക്തമായി ഇന്ത്യ ചെറുത്തുവെന്നും വിദേശ പ്രതിരോധ മന്ത്രാലയം പറഞ്ഞു.  ആകാശമാർഗമുള്ള എല്ലാ ആക്രമങ്ങളേയും ഇന്ത്യൻ സേന പ്രതിരോധിച്ചതാ‌യി വൃത്തങ്ങൾ‌ അറിയിച്ചു.
Share This Post
Exit mobile version