Press Club Vartha

പാകിസ്താനിൽ ശക്തമായ ഭൂചലനം

കറാച്ചി: പാകിസ്താനില്‍ ശക്തമായ  ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെ 1.44 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
10 കിലോമീറ്റര്‍ ആഴത്തിലുള്ള ഭൂചലനമാണ് സംഭവിച്ചത്. അഫ്ഗാൻ അതിർത്തിക്ക് സമീപം 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Share This Post
Exit mobile version