Press Club Vartha

പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡൻ്റ് എം ജി കണ്ണൻ അന്തരിച്ചു

പത്തനംതിട്ട : പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡൻ്റ് എം.ജി. കണ്ണൻ അന്തരിച്ചു. 42 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.പ രുമലയിലെ സ്വകാര്യ ആശുപത്രി‍യിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
സംസ്കാരം നാളെ വൈകിട്ട് അഞ്ചിന് വീട്ടുവളപ്പില്‍ നടക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു എംജി കണ്ണൻ. രണ്ടു തവണ ജില്ലാ പഞ്ചായത്ത് അംഗവും ചെന്നീർക്കര ഗ്രാമപഞ്ചായത്ത് അംഗവുമായി. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡൻറാണ്.
Share This Post
Exit mobile version