Press Club Vartha

ഭാവിയിലെ ഏത് പ്രകോപനത്തെയും നേരിടാൻ ഇന്ത്യ സജ്ജമെന്ന് സേന

ഡൽഹി: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിച്ച് വാർത്താസമ്മേളനം നടത്തി കര-വ്യോമ-നാവിക സേനാ ഉന്നത ഉദ്യോഗസ്ഥര്‍. പാകിസ്താന്റെ വ്യോമത്താവളങ്ങളുടെയും തകർത്ത വിമാനങ്ങളുടെയും ഡ്രോണുകളുടെയും ദൃശ്യങ്ങൾ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു വാർത്താസമ്മേളനം ആരംഭിച്ചത്.

വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ആകാശത്ത് മതിൽ പോലെ പ്രവര്‍ത്തിച്ചുവെന്ന് സേന വ്യക്തമാക്കി. തദ്ദേശീയമായി വികസിപ്പിച്ച ‘ആകാശ് സംവിധാനം’ വിജയകരമായിരുന്നു. പാകിസ്താന്റെ നിരവധി ഡ്രോണുകളുള്‍പ്പെടെ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തുവെന്നും സേന വ്യക്തമാക്കി.

പാകിസ്താൻ സൈന്യം ഭീകരർക്ക് വേണ്ടി ഇടപ്പെട്ടു ഈ സാഹചര്യത്തിൽ മറുപടി നൽകേണ്ടത് ആവശ്യം ആയിരുന്നുവെന്ന് എയർ മാർഷൽ എ കെ ഭാരതി പറഞ്ഞത്. ചൈനീസ് നിർമിത ആയുധങ്ങൾ പാകിസ്ഥാൻ ഉപയോഗിച്ചുവെന്നും ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. ഇന്ത്യയെ ആക്രമിക്കാൻ ചൈനീസ് നിർമിത പിഎൽ 15 മിസൈൽ ഉപയോഗിച്ചതിന്‍റെ തെളിവുകള്‍ കൈവശമുണ്ട്.

ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക് ലക്ഷ്യങ്ങൾ തകർത്തു. മൾട്ടി ലയർ വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ശത്രു രാജ്യങ്ങളുടെ ആക്രമണം തിരിച്ചറിയാനും പേടിയില്ലാതെ തിരിച്ചടിക്കാനും നാവിക സേന സജ്ജമാണ്. ഭാവിയിലെ ഏത് പ്രകോപനത്തെയും ഇന്ത്യ നേരിടും. എല്ലാ സേനകളും സജ്ജമാണ്. നമ്മുടെ എല്ലാ സൈനിക താവളങ്ങളും വ്യോമതാവളങ്ങളും പൂര്‍ണ്ണമായും സുരക്ഷിതമാണ്.

Share This Post
Exit mobile version