Press Club Vartha

സി.ബി.എസ്.ഇ പരീക്ഷാഫലം, കഴക്കൂട്ടം, വർക്കല ജ്യോതിസ് സെൻട്രൽ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം

കഴക്കൂട്ടം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലും പത്താം ക്ളാസിലും കഴക്കൂട്ടം, വർക്കല ജ്യോതിസ് സെൻട്രൽ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം. കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ 196 പേരിൽ 171 പേർ ഡിസ്റ്റ‌ിംഗ്ഷനും 75 പേർ 90 ശതമാനത്തിന് മുകളിലും മാർക്ക് കരസ്ഥമാക്കി. സയൻസിൽ ദേവനന്ദ ആർ.എൽ. 500 ന് 497 (99.4) മാർക്ക് നേടി ദേശീയതലത്തിൽ മൂന്നാം സ്ഥാനവും കെ.എം. ദേവനന്ദ 496 (99.2) മാർക്ക് നേടി നാലാം സ്ഥാനവും കരസ്ഥമാക്കി സ്‌കൂളിന് അഭിമാനമായി. ഹുമാനിറ്റീസിൽ സിയ ഷംനാദ് 495 (99), അനവദ്യ 493 (98.6) എന്നിവരും കൊമേഴ്‌സിൽ നിരഞ്ജന എൽ.വി. 494 (98.8), അനുഗ്രഹ 494 (98.8), ആൽഫ ഫാത്തിമ 493 (98.6) എന്നിവരും തിളക്കമാർന്ന വിജയം നേടി. സയൻ സിൽ അംഗിത നായർ 490 (98) അനന്യ ജെ.പി. 491 (98.2) ഭവ്യ പ്രവീൺ 490 (98) എന്നിവർ ഉയർന്ന മാർക്ക് നേടി കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂളിലെ വിജയ താരങ്ങളായി മാറി.

പത്താം ക്ലാസ് പരീക്ഷ ഫലത്തിലും കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂളിന് നൂറ് മേനി വിജയം  പരീക്ഷയെഴുതിയ 185 വിദ്യാർത്ഥികളിൽ 150 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. 35 പേർ ഫസ്റ്റ് ക്ലാസും നേടി. 59 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. ലക്ഷ്‌മി കൃഷ്‌ണ എൽ. 496 (99.2) മാർക്ക് നേടി ദേശീയതലത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി. ശ്രുതി എസ്. 494 (98.8) മാർക്കോടെ ആറാം സ്ഥാനവും സന എസ്. 490 (98) മാർക്കോടെ മികച്ച വിജയവും കാഴ്ചവെച്ചു.

വർക്കല ജ്യോതിസ് സെൻട്രൽ സ്കൂ‌ൾ പത്താം ക്ലാസ് പരീക്ഷ ഫലം വർക്കല ജ്യോതിസ് സെൻട്രൽ സ്‌കൂളിന് നൂറ് മേനി വിജയം സി.ബി.എസ്.ഇ.പത്താം ക്ലാസ് പരീക്ഷയെഴുതിയ 41 വിദ്യാർത്ഥികളിൽ 18 പേർ 90 ശതമാനത്തിന് മുകളിലും മാർക്ക് കരസ്ഥമാക്കി 37 പേർ ഡിസ്റ്റിംഗ്ഷനും 4 പേർ ഫസ്റ്റ് ക്ലാസും നേടി. ദേവനന്ദ എ.എൻ. 489 (97.8) മാർ ക്ക് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. നേഹ വിപിൻ 481 (96.2) കാർത്തിക എസ്. 474 (94.8) എന്നിവർ യഥാ ക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വേദിക മഹേഷ് 469 (93.8), ഗോപിക ഗോപിനാഥ് 464 (92.8) നന്ദന ല ക്ഷ്‌മി 460(92) അനന്തൻ എസ്.ബി. 456(91.2) രോഹിത് കെ. 456(91.2) സച്ചിൻ വെങ്കിട്ടരാമൻ പി. 455(91) എ ന്നിവർ ഉയർന്ന മാർക്ക് കരസ്ഥമാക്കി.

Share This Post
Exit mobile version