Press Club Vartha

ആക്കുളം പാലത്തിൽ നിന്നും കായലിൽ ചാടാൻ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി വിട്ടു: യുവാവ് തിരികെ വന്നു വീണ്ടും കായലിൽ ചാടി

ആക്കുളം ടൂറിസം വില്ലേജ്. Image Credit : keralatourism.org

കഴക്കൂട്ടം: ആക്കുളം പാലത്തിൽ നിന്നും കായലിൽ ചാടാൻ ശ്രമിക്കവേ പൊലീസ് രക്ഷപ്പെടുത്തി വിട്ട യുവാവ് തിരികെ വന്നു വീണ്ടും കായലിൽ ചാടി. കായലിലെ ചെളിയിൽ കുടുങ്ങിയ ഇയാളെ ചാക്ക അഗ്‌നി ശമന സേന എത്തി രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവം .

വട്ടപ്പാറ സ്വദേശി മിഥുൻ (27) ബൈപാസിൽ ആക്കുളം പാലത്തിൽ കയറി കായലിൽ ചാടാൻ നിൽക്കുന്നതു കണ്ട് അതുവഴി പോയ പൊലീസ് ജീപ്പ് നിർത്തി ഇയാളെ പിടിച്ചിറക്കി അവിടെ നിന്നും പറഞ്ഞു വിട്ടു. ഇയാൾ വീണ്ടും വന്ന് കായലിൽ ചാടി.
കായലിലെ ചെളിയിൽ കുടുങ്ങിയ ഇയാളെ യാത്രക്കാർ അറിയിച്ചതിതെ തുടർന്ന് ചാക്ക അഗ്നിശമന സേന എത്തി ഡിങ്കി ബോട്ട് ഉപയോഗിച്ച് രക്ഷപ്പെടുത്തി 108 ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു

Share This Post
Exit mobile version