
ഡൽഹി: പാകിസ്താൻ പിടിയിലായിരുന്ന ബിഎസ്എഫ് ജവാൻ പൂർണ്ണം കുമാർ ഷായെ വിട്ടയച്ചു. ജവാൻ പൂര്‍ണം കുമാര്‍ സാഹുവിനെ അട്ടാരി അതിര്‍ത്തി വഴിയാണ് പാകിസ്ഥാൻ വിട്ടയച്ചത്. അതിർത്തിയിൽ ജോലി ചെയ്യുന്നതിനിടെ ഏപ്രിൽ 23 നാണ് ഇദ്ദേഹത്തെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തത്.
പിടികൂടി 22-ാം ദിവസമാണ് ജവാനെ പാകിസ്ഥാൻ മോചിപ്പിക്കുന്നത്. ഇന്ന് രാവിലെ പത്തര മണിക്ക് പ്രോട്ടോക്കോൾ പാലിച്ചാണ് ജവാനെ കൈമാറിയതെന്നാണ് വിവരം. ഇന്ത്യയുടെ നയതന്ത്ര സമ്മർദത്തെ തുടർന്നാണ് ജവാനെ കൈമാറാൻ പാകിസ്താൻ തയ്യാറായത്. ജോലിക്കിടെ തണൽ തേടി മരച്ചുവട്ടിൽ ഇരുന്നപ്പോഴായിരുന്നു ജവാനെ കസ്റ്റഡിയിലെടുത്തത്.