Press Club Vartha

ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റു

ഡൽഹി: സുപ്രിംകോടതിയുടെ അന്‍പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് ചുമതലയേറ്റു.  രാവിലെ 10 മണിയോടെ രാഷ്ട്രപതി ഭവനിൽ വെച്ചായിരുന്നു സത്യപ്രതിജ‍്ഞ. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.
ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന് ശേഷം ദളിത് വിഭാഗത്തിൽ നിന്ന് ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ ന്യായാധിപനാണ് ജസ്റ്റിസ് ബി.ആർ.ഗവായ്. ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് ചുമതലയേറ്റത്. ഈ വർഷം നവംബർ 23 വരെ ജസ്റ്റിസ് ബി.ആർ.ഗവായ് ചീഫ് ജസ്റ്റിസായി തുടരും.
Share This Post
Exit mobile version