Press Club Vartha

തിരുവനന്തപുരത്ത് യുവ അഭിഭാഷകയെ മർദിച്ച സംഭവം; അടിയന്തര റിപ്പോര്‍ട്ട് തേടി കേരള ബാര്‍ കൗണ്‍സില്‍

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വനിതാ അഭിഭാഷകയെ സീനിയ‍ർ അഭിഭാഷകൻ മർദിച്ച സംഭവത്തിൽ അടിയന്തിര റിപ്പോര്‍ട്ട് തേടി കേരള ബാര്‍ കൗണ്‍സില്‍. തിരുവനന്തപുരം ബാര്‍ അസോസിയേഷൻ വിഷയത്തിൽ ഉടൻ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്. സീനിയര്‍ അഭിഭാഷകനെ ബാര്‍ അസോസിയേഷൻ സസ്പെൻഡ് ചെയ്തു.

അതേസമയം, ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ അഡ്വ. ബെയിലിൻ ദാസിനെതിരെ പോലീസ് കേസെടുത്തു. ശ്യാമിലിയെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

നിലവിൽ അഡ്വ. ബെയിലിൻ ദാസ് ഒളിവിലാണെന്നാണ് പുറത്തുവരുന്ന വിവരം. അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ടെന്ന് ജൂനിയർ അഭിഭാഷക അഡ്വ. ശ്യാമിലി പറഞ്ഞു. നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്നും പ്രതിയെ വേഗം പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

Share This Post
Exit mobile version