
തിരുവനന്തപുരം : പെരുമാതുറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുമാതുറ ഷെഫീഖ് മൻസിലിൽ ഷാഫി (33)യാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു മരണം.
ഏപ്രിൽ 2 ന് പെരുമാതുറ ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. രാത്രി പത്തിനൊന്ന് മണിയോടെ ബൈക്കിൽ കൊട്ടാരം തുരുത്ത് റോഡിൽ നിന്നും തീരദേശപാതയിലേക്ക് ഇറങ്ങവേ അഞ്ചുതെങ്ങ് ഭാഗത്ത് നിന്നും വരുകയായിരുന്ന ഷാഫിയ ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഷാഫി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലയ്ക്കും നെട്ടെല്ലിനും ഗുരുതര പരിക്കേറ്റ് വെന്റിലേറ്ററിൽ ആയിരുന്നു ഷാഫിയെ വിവിധ സർജറികൾക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇതിനിടെ നെട്ടെല്ലിന് ഇൻഫെക്ഷൻ ബാധിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. പോസ്റ്റമാർട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുകൾക്ക് വിട്ടുനൽകും
ഗൾഫിൽ ജോലി ഒഴിവാക്കിയ ഷാഫി പെരുമാതുറയിൽ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. ഷാഹുൽ ഹമീദ് ഷെക്കീല ദമ്പതികളുടെ മകനാണ്. ഭാര്യ : രഹ് ന , മകൻ : സലാഹ് , സഹോദരൻ ഷെഫീഖ് , ജാസ്മി