Press Club Vartha

സിവിൽ സർവീസ് പരീക്ഷ 25 ന്

തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ രാജ്യമെമ്പാടുമായി നടത്തുന്ന സിവിൽ സർവീസ് പരീക്ഷയുടെ ഒന്നാംഘട്ടം കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായി മെയ് 25 ന് നടക്കും.

രാവിലെ 9.30 മുതൽ 11.30 വരെയും ഉച്ചക്കുശേഷം 2.30 മുതൽ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. സുഗമവും സുതാര്യവും കൃത്യവും സമാധാനപരവുമായ പരീക്ഷാ നടത്തിപ്പിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനും കേരള സർക്കാരും ചേർന്ന് വിപുലമായ ഒരുക്കങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.

Share This Post
Exit mobile version