Press Club Vartha

യൂട്യൂബര്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെ കേസ്

ആലപ്പുഴ: യൂട്യൂബര്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെ കേസെടുത്ത് ആലപ്പുഴ വനിത പൊലീസ്.
സഹോദരിയെയും അമ്മയെയും മര്‍ദിച്ചതിനും വീട്ടുകാരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനുമാണ് കേസ്.
ഗ്രീന്‍ ഹൗസ് ക്ലീനിങ് സര്‍വീസ് യൂട്യൂബ് ചാനല്‍ ഉടമയും  മണ്ണഞ്ചേരി തിരുവാതിര വീട്ടിൽ താമസിച്ചുവരുന്ന കുതിരപ്പന്തി പുത്തൻവീട്ടിൽ ഗ്രീൻഹൗസ് രോഹിത്തിന്(27) എതിരെ ആലപ്പുഴ വനിത പൊലീസ് കേസെടുത്തത്.
സഹോദരിയുടെയും അമ്മയുടെയും പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ മാസം മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹോദരിയുടെ പേരിലുള്ള സ്വര്‍ണം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വലിയ കുടുംബപ്രശ്‌നത്തിലേക്കും മര്‍ദനത്തിലേക്കും നയിച്ചത്.  ദേഹോപദ്രം ഏല്പിക്കൽ, ഗുരുതരമായി പരിക്കേൽപിക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് രോഹിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
Share This Post
Exit mobile version