Press Club Vartha

ബക്രീദ്; പെരുന്നാൾ അവധി ശനിയാഴ്ചയിലേക്ക് മാറ്റി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സർക്കാർ അവധി ശനിയാഴ്ച മാത്രമായിരിക്കുമെന്ന് മന്ത്രിസഭാ തീരുമാനം. കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്ത ബലി പെരുന്നാൾ ജൂൺ ഏഴ് ശനിയാഴ്ച ആയിരിക്കും. ഇതേ തുടർന്നാണ് നാളെ തീരുമാനിച്ച അവധി ശനിയാഴ്ചത്തേക്ക് മാറ്റിയത്.

രണ്ട് ദിവസവും അവധി വേണെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഇത് സർക്കാർ പരിഗണിച്ചില്ല. ഇതേ തുടർന്ന് വെള്ളിയാഴ്ച പ്രവർത്തിദിനമാകും. മാസപ്പിറവി വൈകിയതിനാൽ ബലി പെരുന്നാൾ മറ്റന്നാളേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്.

Share This Post
Exit mobile version