Press Club Vartha

ലോക പരിസ്ഥിതി ദിനാചാരണം സംഘടിപ്പിച്ചു

തിരുവനന്തപുരം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കഴക്കൂട്ടം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചാരണം സംഘടിപ്പിച്ചു. കണിയാപുരം മുസ്ലിം ഹയർസെക്കൻഡറി സ്കൂളിൽ വൃക്ഷത്തൈ നട്ടു കൊണ്ടാണ് ദിനാചാരണം സംഘടിപ്പിച്ചത്.

എകെപിഎ മേഖല പ്രസിഡണ്ട് അനിൽ കുമാർപള്ളിപ്പുറത്തിന്റെ അധ്യക്ഷതയിൽ സ്കൂൾ പ്രിൻസിപ്പൽ അഞ്ജന ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ റസ് വി , എകെപിഎ ജില്ലാ പി ആർ ഒ സജീവ് കുമാർ പള്ളിപ്പുറം, സ്കൂൾ ലീഡർ ഹിബ ഫാത്തിമ എന്നിവർ ആശംസ അറിയിച്ചു.

എകെപിഎ യൂണിറ്റ് പ്രസിഡണ്ട് ഹംസ നന്ദി അറിയിച്ചു. സ്കൂൾ അധ്യാപകരായ രശ്മി ബി എസ്, സ്മിത ജി കെ, രജനി ആർ,ശ്രീകാന്ത് വി, ബിജി സി, എകെപിഎ മേഖല പിആർഒ വിനോദ് പള്ളിപ്പുറം എന്നിവർ പങ്കെടുത്തു.

Share This Post
Exit mobile version