Press Club Vartha

മെസിയും സംഘവും കേരളത്തിലെത്തുമെന്ന് കായികമന്ത്രി

തിരുവനന്തപുരം: അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിലേക്കെത്തുമെന്ന് കായിക മന്ത്രി അബ്ദുറഹിമാൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്ന കാര്യത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെന്നാണ് മന്ത്രി പറയുന്നത്.

ടീമിനെ എത്തിക്കാനായി സ്‌പോണ്‍സര്‍മാര്‍ പണം അടച്ചെന്നും അര്‍ജന്റീന ടീം മാനേജ്‌മെന്റ് കേരളത്തില്‍ എത്തിയതിനു ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കായിക മന്ത്രി പറഞ്ഞു. ഈ മാസം അർജൻറീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കേരളത്തിൽ എത്തുമെന്നും ഒക്ടോബർ – നവംബർ മാസങ്ങളിൽ കേരളത്തിൽ രണ്ട് കളികൾ നടത്താൻ ആണ് ആലോചനയെന്നുമാണ് പുറത്തുവരുന്ന വിവരം.

Share This Post
Exit mobile version