
ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. ആക്ടീവ് കേസുകളുടെ എണ്ണം 7400 ആയി. 11,967 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്. രാജ്യത്ത് 24 മണിക്കൂറിനിടെ 9 മരണം റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിൽ മൂന്നു മരണവും മഹാരാഷ്ട്രയിൽ നാലു മരണവും റിപ്പോർട്ട് ചെയ്തു. മിഴ്നാട് , രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ രണ്ട് ദിവസം കൊവിഡ് കേസുകളില്‍ നേരിയ കുറവ് ഉണ്ടായിരുന്നെങ്കിലും ഇന്ന് 269 പുതിയ കേസുകള്‍ കൂടി റിപ്പേര്‍ട്ട് ചെയ്തു. അതേസമയം കേരളത്തില്‍ 2109 കൊവിഡ് ബാധിതരാണ് ഉള്ളത്. ഒറ്റദിവസം കൊണ്ട് 54 കേസുകളാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്.
കര്‍ണാടകയില്‍ മാത്രം 132 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള സംസ്ഥാനം ഗുജറാത്താണ്. ഇതുവരെ 1437 കേസുകൾ രജിസ്റ്റർ ചെയ്തു. കൂടാതെ ബംഗാളില്‍ 747 ഡൽഹിയിൽ 637 മഹാരാഷ്ട്ര 613 എന്നിങ്ങനെയാണ് കൊവിഡ് കേസുകള്‍.
