Press Club Vartha

നടൻ സൗബിൻ ഷാഹിറിന് ഹാജറാകാനുള്ള സമയം നീട്ടി നല്‍കി

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹി‍ർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഹാജരാകാനുള്ള സമയം കോടതി നീട്ടി നൽകി. ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ഈ മാസം 27നു ഹാജരാകാൻ നിർദേശം നൽകിയതായും പൊലീസ് അറിയിച്ചു.

സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സമയം നീട്ടി നൽക്കുകയായിരുന്നു. കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരേ പൊലീസ് അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. സിനിമ നിർമ്മിക്കാനായി 7 കോടി വാങ്ങി ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ ചതിച്ചെന്ന അരൂർ സ്വദേശി സിറാജിൻ്റെ പരാതിയിലാണ് സൗബിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

പറവ ഫിലിംസ് പാര്‍ട്ണര്‍മാരായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു.

Share This Post
Exit mobile version